Pages

Monday, September 24, 2012

ബാലു മഹേന്ദ്രയും ഇളയനിലാ..യും.


പ്രശസ്ത സംവിധായകൻ ബാലു മഹേന്ദ്ര തന്റെ ‘ മൂടുപനി’ എന്ന ചിത്രത്തിലെ ‘എൻ ഇനിയ പൊൻ നിലാവേ’ എന്ന ഗാനത്തെപ്പറ്റി ഒരു റേഡിയോ ഷോയിൽ പറയുന്നു.. 
ആ ഗാനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഗിത്താർ ഈണം, യേശുദാസിന്റെ സ്വരം, ഗാന ചിത്രീകരണം, അതിലുപരി രാജയുടെ സംഗീതം – ഇതെല്ലാം ചേർന്ന് ആ ഗാനം എത്ര മനോഹരമായിരുന്നുവെന്ന് അദ്ദേഹം സ്മരിക്കുന്നു. ഈ രംഗത്തിനായി ഇളയരാജ ചിട്ടപ്പെടുത്തിയ ആദ്യ ഗാനം ബാലു മഹേന്ദ്ര നിരസിക്കുകയായിരുന്നു. രണ്ടാമതായി രാജ നൽകിയ ഗാനമായിരുന്നു ‘എൻ ഇനിയ പൊൻ നിലാവേ’. 

അപ്പോൾ ആദ്യ ഗാനം? ബാലു മഹേന്ദ്ര തന്നെ പറയുന്നു. പിൽക്കാലത്ത് ഏറെ പ്രശസ്തമായ ‘ഇളയനിലാ പൊഴികിറത്’ എന്ന ഗാനമായിരുന്നു അന്ന് ബാലു മഹേന്ദ്ര നിരസിച്ചത്. എന്തിനാണ് അന്നീഗാനം വേണ്ടെന്ന് വച്ചത്? പിൽക്കാലത്തതിൽ ഖേദം തോന്നിയോ? എന്നീ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുന്നതിങ്ങനെ.. രാജയിൽ നിന്നും ഏറ്റവും മികച്ച മറ്റൊരു ഗാനം തേടി ആദ്യ ഗാനത്തിനധികം പ്രാധാന്യം നൽകാതെ പറഞ്ഞതായിരുന്നു.. 'ഈ ഗാനം നന്ന്.. എനിക്ക് വേറൊരെണ്ണം വേണം'  എന്ന്.


കാണുക: പ്രതാപ് പോത്തൻ, ശോഭ എന്നിവരഭിനയിച്ച ഗാനരംഗം 
'എൻ ഇനിയ പൊൻ നിലാവേ..'

വീഡിയോ കടപ്പാട്: യൂ ട്യൂബ്

Monday, September 17, 2012

രണ്ട് ചിത്രങ്ങൾ..

ഇളയരാജ ബാംഗ്ലൂരിൽ (സെപ്തംബർ 2012)ഇളയരാജ മധുരയിൽ (സെപ്തംബർ 2012)

(കടപ്പാട്: ദ് ഹിന്ദു)

Sunday, April 29, 2012

ആനന്ദ രാഗം...


 ഇളയരാജയുടെ സംഗീതത്തില്‍ ഒട്ടേറെ അനശ്വര ഗാനങ്ങള്‍ പാടിയ ഗായിക, ഉമാരമണന്‍ 'പനീര്‍ പുഷ്പങ്ങള്‍'(1981) എന്ന ചിത്രത്തിലെ ഏറെ പ്രശസ്തമായ " ആനന്ദ രാഗം..." എന്ന ഗാനത്തെപ്പറ്റി പറയുന്നു.

" എന്റെ പന്ത്രണ്ടാമത്തെ ടേക്കിനാണ്‌ രാജ സാര്‍ സന്തുഷ്ടനായത്. രാത്രി 9.30 നാരംഭിച്ച റെക്കോർഡിങ്ങ് പിറ്റേന്ന് പുലർച്ചെ 3.00  മണി വരെ നീണ്ടു !"

ചരണത്തില്‍ ഇത്രയധികം വയലിനുകള്‍ പശ്ചാത്തലത്തില്‍ ഉപയോഗിച്ച ഗാനങ്ങള്‍ അത്യപൂര്‍വ്വമാണ്‌. വർഷങ്ങൾക്കിപ്പുറം രണ്ടായിരത്തിആറിൽ ഇതേ ഗാനം രാം ഗോപാൽ വർമ്മയുടെ ശിവ എന്ന ചിത്രത്തിനുവേണ്ടി പുനരവതരിപ്പിച്ചപ്പോൾ ശ്രേയ ഘോഷാലാണത് പാടിയത്.

രണ്ടു ഗാനങ്ങളും ആസ്വദിച്ചാലും.. (ഓർക്കസ്റ്റേഷൻ ശ്രദ്ധിക്കുക)

ആനന്ദരാഗം.. (പനീർ പുഷ്പങ്ങൾ 1981)


സാരാ യേ ആലം... (ശിവ -ഹിന്ദി-2006)


കടപ്പാട്: ശ്രീധർ, യു ട്യൂബ് 

Monday, April 16, 2012

ഇളയരാജ സംഗീത മേള

ഇളയരാജയുടെ സിനിമേതര സംഗീത ആൽബമായ  ഹൗ ടു നെയിം ഇറ്റ് (How to Name It) 25 വർഷങ്ങൾക്കിപ്പുറം ഇതാദ്യമായി സ്റ്റേജിൽ അവതരിപ്പിക്കപ്പെടുന്നു. ഇളയരാജക്കൊപ്പം പ്രവർത്തിക്കുന്ന നാൽപതോളം വാദ്യോപകരണ വിദഗ്ദർ പങ്കെടുക്കുന്ന ഈ സംഗീത മേള ഡോ.എൽ.സുബ്രഹ്മണ്യത്തിന്റെ പുത്രൻ അംബി സുബ്രഹ്മണ്യം നയിക്കും.

ഷോ ദിവസം, സമയം : 29/04/2012 ഞായറാഴ്ച 6:30PM
സ്ഥലം: അണ്ണ സെന്റനറി ലൈബ്രറി ഓഡിറ്റോറിയം, ഗാന്ധി മണ്ഡപം റോഡ്, സൂര്യ നഗർ, കോട്ടൂർ, ചെന്നൈ


വിശദ വിവരങ്ങൾക്കും ടിക്കറ്റുകൾ വാങ്ങാനും ഇവിടെ സന്ദർശിക്കുക.
Tuesday, November 1, 2011

ആദരാഞ്ജലികള്‍സംഗീത കുടുംബത്തിന്റെ വ്യസനത്തില്‍ പങ്കു ചേരുന്നു. ആദരാഞ്ജലികള്‍

ഇളയരാജയുടെ പത്നി ജീവ രാജ നിര്യാതയായി. നെഞ്ചു വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഒക്ടോബര്‍ 31ന്‌ രാത്രി ഒന്‍പതരയോടെ പ്രവേശിക്കപ്പെട്ട ജീവ രാജ രാത്രി പതിനൊന്നു മണിയോടെ ഹൃദയസ്തംഭനം മൂലം നിര്യാതയാവുകയായിരുന്നു. അറുപതു വയസ്സായിരുന്നു അവര്‍ക്ക്. അഞ്ചു്‌ വര്‍ഷങ്ങള്‍ക്ക് മുന്‍പേ ഒരു ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞിരുന്നു.

തന്റെ പുതിയ ചിത്രമായ ശ്രീരാമരാജ്യത്തിന്റെ പ്രസ്സ് മീറ്റില്‍ പങ്കെടുക്കുവാനായി ഹൈദരബാദിലായിരുന്ന ഇളയരാജ ഉടനെ ചെന്നൈയിലെത്തുകയായിരുന്നു.

സംഗീത സംവിധായകരായ കാര്‍ത്തിക് രാജ, യുവന്‍ ശങ്കര്‍ രാജ, ഗായിക ഭവധാരണി എന്നിവര്‍ മക്കള്‍ .

Monday, September 19, 2011

സ്നേഹവീട്


കൊതിയോടെ കാത്തിരുന്ന സംഗീത ആല്‍ബം:സ്നേഹവീട് റിലീസായിരിക്കുന്നു !

സത്യന്‍ അന്തിക്കാട് ചിത്രം|റഫീക്ക് അഹമ്മദിന്റെ വരികള്‍|ഇളയരാജയുടെ ഈണം!ചിത്ര - ശ്രേയ ഘോഷാല്‍ - ശ്വേത - ഹരിഹരന്‍ - രാഹുല്‍ നമ്പ്യാര്‍ എന്നിവരുടെ സ്വരം!!
പാട്ടുകള്‍ കേട്ടുകൊണ്ടിരിക്കുന്നു. ചിത്രയുടെ സ്വരത്തില്‍ ' ചെങ്കതിര്‍ കൊയ്യും...' എന്ന ഗാനം ഏറെ പ്രിയങ്കരം. ഈ ഗാനത്തിലെ 02.31 മുതല്‍ 02.55 വരെയുള്ള സംഗീത ശകലം (interlude) - വീണ്ടും ഇളയരാജാ മാജിക് ! കീരവാണി (കടപ്പാട്: സംഗീത ജ്നാനമുള്ള സുഹൃത്ത് രവി) രാഗത്തിലാണ് ഈ ഗാനം ചിട്ടപ്പെടുത്തിയിട്ടുള്ളത്. മലയാളത്തില്‍ കീരവാണിയില്‍ രാജ എത്രയോ ഗാനങ്ങള്‍ നല്‍കിയിരിക്കുന്നു. സംശയമില്ല.. ഒരിടവേളക്കു ശേഷം ചിത്രയുടെ അതിമനോഹര ഗാനം.

അമൃതമായ് അഭയമായ് - ഹരിഹരന്റെ സ്വരത്തില്‍ കല്ല്യാണി രാഗത്തില്‍..ഇതേ ഗാനം രാഹുല്‍ നമ്പ്യാരും പാടിയിരിക്കുന്നു. ശ്രേയ ഘോഷാല്‍ രാജയുടെ സംഗീതത്തില്‍ മലയാളത്തില്‍ - അതാണ്‌ ആവണിത്തുമ്പി എന്ന് തുടങ്ങുന്ന ഗാനം. ഇളയരാജയുടെ മാസ്മരിക ഓര്‍ക്കസ്റ്റ്റേഷനില്‍ അതിമനോഹരമാണ്‌ ഈ ഗാനവും. വീണ്ടും സംഗീത ശകലങ്ങള്‍ (interludes) നമ്മെ വേറൊരു ലോകത്തെത്തിക്കുന്നു.

രാഹുല്‍ നമ്പ്യാര്‍ ശ്വേതക്കൊപ്പം പാടിയ ചന്ദ്രബിംബത്തിന്‍ എന്ന ഗാനം മറ്റൊരാകര്‍‍ഷണം. അല്പം ചടുല താളങ്ങള്‍ ചേര്‍ത്ത് കോര്‍ത്തിണക്കിയ ഇമ്പമാര്‍ന്ന ഗാനം.

മൊത്തത്തില്‍.. അതി സൂക്ഷ്മമായ സംഗീത രചനകളാല്‍ ഇളയരാജ തീര്‍ത്ത സുന്ദരഗാനങ്ങള്‍. ഏറെ ആകര്‍ഷണീയമായ വരികള്‍. പ്രശസ്ത കവി റഫീക്ക് അഹമ്മദും ഇളയരാജയും ആദ്യമായി ഒന്നിച്ച ചിത്രം. രാജയുടെ ഒട്ടേറെ ഹിറ്റുഗാനങ്ങള്‍ മറ്റു ഭാഷകളില്‍ പാടിയിട്ടുള്ള ശ്രേയ ഘോഷാല്‍ മലയാളത്തില്‍ രാജയോടൊപ്പം ആദ്യം. പ്രത്യേകതകള്‍ ഏറെ..

റഫീക്ക് അഹമ്മദിന്റെ വരികള്‍ കടമെടുക്കുകയാണെങ്കില്‍ " തെളിനീരിലെ പരല്‍ മീനുകള്‍ തങ്കത്തൂവല്‍ പീലി പോലെ നീങ്ങുന്ന " കാഴ്ച ഒരു കുളിര്‍ കാറ്റേറ്റ് കണ്ടുനില്‍ക്കുന്ന സുഖം.

ഇളയരാജഗാനപ്രേമികള്‍ക്കിത് ഇരട്ടി മധുരം. ആഴ്ചകള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയ ശ്രീരാമ രാജ്യം എന്ന തെലുങ്ക് ചിത്രത്തിലെ ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റായതിന്‌ പിന്നാലേ മലയാളത്തില്‍ സ്നേഹവീട്.

ഈ സംഗീത ആല്‍ബം വാങ്ങുവാന്‍ ഇവിടം സന്ദര്‍‍ശിക്കുക.

Saturday, June 4, 2011

ലതാ മങ്കേഷ്‌കര്‍

ഗായിക ലതാ മങ്കേഷ്‌കര്‍ ഇളയാജക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിങ്ങനെ...
ഇവിടെ അമര്‍ത്തുക. അതല്ലെങ്കില്‍ ഇവിടെ