ഗായിക ലതാ മങ്കേഷ്‌കര്‍ ഇളയാജക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നതിങ്ങനെ...
ഇവിടെ അമര്‍ത്തുക. അതല്ലെങ്കില്‍ ഇവിടെ
Saturday, June 4, 2011
Monday, January 17, 2011
എം.എസ്. സുബ്ബലക്ഷ്മി അവാര്ഡ്
Sunday, September 19, 2010
അക്ഷയ സമ്മാന്‍ - 2010
പശ്ചാത്തലസംഗീതത്തിന് ലഭിച്ച ദേശീയ അവാര്‍ഡിനു തൊട്ടുപിന്നാലെ ഇളയരാജക്ക് മറ്റൊരു അംഗീകാരം കൂടി. ഒറീസയിലെ ഭുവനേശ്വര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന അക്ഷയ മൊഹന്തി ഫൗണ്ടേഷന്‍ സമ്മാനിക്കുന്ന അക്ഷയ സമ്മാന്‍ 2010 പുരസ്കാരം ഇളയരാജക്ക്. ഗായകന്‍ മന്നാഡേ(2007), ഗാനരചയിതാവ് ഗുല്‍സാര്‍ (2008), പണ്ഠിറ്റ് ഹരിപ്രസാദ് ചൗരസ്യ (2009) എന്നിവരാണ് മുന്‍ വര്‍ഷങ്ങളിലെ അക്ഷയ സമ്മാന്‍ അവാര്‍ഡ് ജേതാക്കള്‍. സംഗീതരംഗത്തെ ഇളയരാജയുടെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ പുരസ്കാരം.
ഒക്ടോബര്‍ രണ്ടിന് ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഈ അവാര്ഡ് സമ്മാനിക്കുന്നതായിരിക്കും.
ഒക്ടോബര്‍ രണ്ടിന് ഭുവനേശ്വറില്‍ നടക്കുന്ന ചടങ്ങില്‍ വച്ച് ഈ അവാര്ഡ് സമ്മാനിക്കുന്നതായിരിക്കും.
Wednesday, September 15, 2010
ദേശീയ അവാര്‍ഡ് 2010
പഴശ്ശിരാജയിലെ പശ്ചാത്തലസംഗീതത്തിന് ഇളയരാജക്ക് ദേശീയ അവാര്‍ഡ്.
പശ്ചാത്തലസംഗീതത്തിന് ദേശീയ പുരസ്കാരം ഈ വര്‍ഷം മുതല്‍ക്കാണ് നല്‍കിത്തുടങ്ങിയത്. പശ്ചാത്തസംഗീതത്തില്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ രാജാവായ ഇളയാരാജ തന്നെ ആദ്യ അവാര്‍ഡിനര്‍ഹന്‍. അഭിനന്ദനങ്ങള്‍!
പശ്ചാത്തലസംഗീതത്തിന് ദേശീയ പുരസ്കാരം ഈ വര്‍ഷം മുതല്‍ക്കാണ് നല്‍കിത്തുടങ്ങിയത്. പശ്ചാത്തസംഗീതത്തില്‍ ഇന്ത്യന്‍ സിനിമയിലെത്തന്നെ രാജാവായ ഇളയാരാജ തന്നെ ആദ്യ അവാര്‍ഡിനര്‍ഹന്‍. അഭിനന്ദനങ്ങള്‍!
അടിക്കുറിപ്പ്:
അവാര്ഡ്,
മലയാളം,
സിനിമാ സംഗീതം
Sunday, September 13, 2009
ഇളയരാജയും കമലും വീണ്ടും !
ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന്‍ പാടുന്നതിതാദ്യമായല്ല. എന്നാല്‍ മറ്റൊരു നടനുവേണ്ടി കമലഹാസന്‍ പാടുന്നത് അപൂര്‍വ്വമാണ്. അതും ഹിന്ദി ചിത്രത്തില്‍. പങ്കജ് കപൂര്‍ നായകനാകുന്ന ഹാപ്പി എന്ന ഹിന്ദി ചിത്രത്തില്‍ ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന്‍ പാടിയ ഗാനം ഈയിടെ റെക്കോര്‍ഡ് ചെയ്യുകയുണ്ടായി. ചാര്‍ളി ചാപ്ലിനുമായി ഏറെ സാദൃശ്യപ്പെടുത്താവുന്ന ഒരു കഥാപാത്രമാണ് പങ്കജ് കപൂര്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മുംബൈ നഗരത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളുടെ കഥ.കമല്‍, ഒരു ചാര്‍ളി ചാപ്ലിന്‍ ആരാധകനെന്നതിലുപരി, ചാപ്ലിന്‍വേഷങ്ങള്‍ സിനിമയില്‍ പലതവണ അവതരിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഇതു മാത്രമല്ല, കമലിനേപ്പോലൊരു അതുല്ല്യ നടന്‍ മറ്റൊരു നടനു നല്‍കുന്ന ആദരവു കൂടിയാണ് ഈ ഗാനാലാപനം - ചിത്രത്തിന്റെ സംവിധായക ഭാവന തല്‍വാര്‍ പറയുന്നു. ഇളയരാജയും കമലഹാസനും തമ്മിലുള്ള അടുപ്പവും ഈ അപൂര്‍വ്വ സംഗമത്തിനു് കാരണമായതായി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഇളയരാജയെയും കമലഹാസനേയും പോലുള്ള പ്രതിഭകളുമായി ഈ ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യമായി ഭാവന കാണുന്നു. സംഭാഷണങ്ങള്‍ ഏറെക്കുറവായ ഈ ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയത് ബുഡാപെസ്റ്റില്‍ വച്ചാണ്. ബുഡാപെസ്റ്റ് സിംഫണി ഓര്‍ക്കെസ്ട്രയാണ് ഇതില്‍ ഇളയരാജയോടൊപ്പം സഹകരിച്ചിരിക്കുന്നത്.
(അവലംബം)
(അവലംബം)
ഇളയരാജയും കമലഹാസനും (ഒരു പഴയ ചിത്രം)
Friday, December 19, 2008
നന്ദലാല
തമിഴ് നാടിനൊപ്പം കേരളത്തിലും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ചിത്തിരം പേശുതടീ, അന്‍ജാതെ എന്നിവയുടെ സംവിധായകന്‍ മിസ്ക്കിന്റെ പുതിയ ചിത്രമായ നന്ദലാല റിലീസിനു മുന്‍പേ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നന്ദലാലയുടെ ക്ലൈമാക്സിനെപ്പറ്റിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ വിശദമാക്കുന്നു. രണ്ട് അനാഥരുടെ കഥയാണ് നന്ദലാല. ക്ലൈമാക്സിന് വളരേയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു ചിത്രത്തില്‍. അമ്പത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ക്ലൈമാക്സിന്റെ പ്രത്യേകത, ഇത്രയും സമയം യാതൊരു സംഭാഷണവും ഇല്ല എന്നത് തന്നെയാണ്. സംഗീത സംവിധായകന്‍ ഇളയരാജയാണ് പശ്ചാത്തല സംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു ക്ലൈമാക്സ്! പശ്ചാത്തലസംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് പൂര്‍ണ്ണതവരുത്തുന്നതില്‍ പ്രഗല്‍ഭനായ ഇളയരാജയുടെ പിന്തുണയും ക്യാമറാമാന്‍ മഹേഷ് മുത്തുസ്വാമിയുടെ ദൃശ്യവല്‍ക്കരണരീതിയും വളരെ വിലമതിക്കുന്നു, മിസ്ക്കിന്‍. ഇളയരാജയുടെ സം ഗീത സംവിധാനത്തില്‍ ഒരു ഗാനം ഒരു ഉള്‍നാടന്‍ ഗ്രാമീണ വനിതയെക്കൊണ്ട് പാടിച്ചിരിക്കുന്നു, ചിത്രത്തില്‍. റീ റിക്കോര്‍ഡിങ്ങ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.
അടിക്കുറിപ്പ്:
സിനിമാ സംഗീതം,
റീ-റെക്കോര്‍ഡിങ്ങ്
Wednesday, July 30, 2008
ഇളയരാജയും കണ്ണൂര്‍ രാജനും
ഇളയരാജ വളരെ അപൂര്‍വ്വമായേ മറ്റു സംഗീത സംവിധായകര്‍ക്കു വേണ്ടി പാടിയിട്ടുള്ളൂ. ഈയിടെയായി മക്കള്‍ യുവന്‍ ശങ്കര്‍ രാജയുടെയും കാര്‍ത്തിക് രാജയുടെയും ചില ഗാനങ്ങള്‍ ഇളയരാജ പാടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം ഈ പതിവു് തെറ്റിച്ചിട്ടുണ്ട്. ടോമില്‍ ജെ തച്ചങ്കരിയുടെ പ്രഥമ സംഗീത ആല്‍ബത്തില്‍ അവതരണ ഗാനം ഇളയരാജ പാടിയിട്ടുണ്ട്. പക്ഷേ..ഇപ്പോഴും ഇളയരാജയുടെ ആരാധകരെ അതിശയിപ്പിക്കുന്ന ഒരു വിഷയമുണ്ട്. "പാറ"എന്ന മലയാള ചിത്രത്തിനു വേണ്ടി കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച് ഇളയരാജ പാടിയിരിക്കുന്ന ഒരു ഗാനമുണ്ട്. "അരുവികള്‍ ഓളം തല്ലും താഴ്വരയില്‍..." എന്നു തുടങ്ങുന്ന ഗാനം ടൈറ്റില്‍ സോങ്ങായാണ് ചിത്രത്തില്‍ വരുന്നത്. ഏതു സാഹചര്യത്തിലാണ് ഇളയരാജ ഈ ഗാനം പാടിയത് എന്നാണ് കൗതുകകരമായ ആ അന്വേഷണം.
സംഗീത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പല വെബ് ഗ്രൂപ്പുകളിലും ഫോറങ്ങളിലും വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഒരുത്തരം കിട്ടിയില്ല. കണ്ണൂര്‍ രാജനും ഇളയരാജയുമായുള്ള അടുപ്പത്തെപ്പറ്റിയും കൂടുതലായി അറിയാനായില്ല.
ഇനി ബൂലോകത്തില്‍ ആര്‍ക്കെങ്കിലും അറിയാമെങ്കിലോ.. !പറയൂ..
സംഗീത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പല വെബ് ഗ്രൂപ്പുകളിലും ഫോറങ്ങളിലും വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഒരുത്തരം കിട്ടിയില്ല. കണ്ണൂര്‍ രാജനും ഇളയരാജയുമായുള്ള അടുപ്പത്തെപ്പറ്റിയും കൂടുതലായി അറിയാനായില്ല.
ഇനി ബൂലോകത്തില്‍ ആര്‍ക്കെങ്കിലും അറിയാമെങ്കിലോ.. !പറയൂ..
Subscribe to:
Posts (Atom)
