Wednesday, May 14, 2008
അന്നക്കിളിക്ക് വയസ്സ് 32
ഇന്ന് മേയ് പതിനാല്, മുപ്പത്തി രണ്ടു വര്‍ഷം മുമ്പ് ഇതേ ദിവസത്തിലായിരുന്നു അന്നക്കിളി എന്ന തമിഴ് ചലചിത്രം റിലീസായത്. അതായത്, 1976 മേയ് 14ന്. ഇളയരാജയുടെ സംഗീത സംവിധാനത്തിലെ ആദ്യ ചിത്രം. മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്നും അന്നക്കിളീ ഉന്നേ തേടുതേ..എന്ന ഇമ്പമയമായ ഗാനം ചെറുപ്പത്തോടെ നിലനില്‍ക്കുന്നു..അന്നക്കിളിയെന്ന സിനിമയുടെ ആശയം തന്നെ ഇളയരാജയുടെ ഗാനങ്ങളില്‍ നിന്നാണ്. അക്കഥ പിന്നീടൊരിക്കലെഴുതാം...
Wednesday, May 7, 2008
ഐഡിയ മൊബൈല്‍ ജിംഗിള്‍ | ഇളയരാജ
ഐഡിയ മൊബൈല്‍ ജിംഗിള്‍ അല്ലെങ്കില്‍ തീം മ്യൂസിക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ദിവസവും ടിവിചാനലുകളിലൂടെയും മൊബൈല്‍ റിങ്ടോണായും നമ്മളത് കേട്ടുകൊണ്ടിരിക്കുകയാണ്. അഭിഷേക് ബച്ചന്‍ നായകനായുള്ള ഐഡിയയുടെ പുതിയ പരസ്യങ്ങള്‍ കൊള്ളാം, നന്നായിരിക്കുന്നു. പല പരസ്യങ്ങളും, കാണുന്ന പ്രേക്ഷകനില്‍ മടുപ്പുളവാക്കുന്നവയാണെങ്കിലും ഈ കൊച്ചു ബച്ചന്റെ പ്രകടനം നമ്മെ രസിപ്പിക്കുന്നു, ഒപ്പം ആ തീം മ്യൂസിക്കും. എയര്‍ടെല്‍ ജിംഗിളിന്റെ സംഗീതം എ.ആര്‍.റഹ്മാനാണെന്ന് മാധ്യമങ്ങള്‍ വഴി നമുക്കറിയാം. എന്നാല്‍ ഐഡിയ ജിംഗിളിന്റെ സംഗീതം ആരുടെതായിരിക്കുമെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രത്യേകിച്ചെവിടെയും ഇതു പരാമര്‍ശിച്ചുകണ്ടില്ല.
ഒടുവിലിതാ..ഐഡിയ ജിംഗിളിന്റെ ഉറവിടം ഇളയരാജയുടെ ഒരു കന്നഡ ഗാനത്തില്‍ നിന്നാണെന്നറിയുക. 1983 ല്‍ പുറത്തിറങ്ങിയ "പല്ലവി അനുപല്ലവി"എന്ന ചിത്രത്തിലെ 'നഗുവാ നയനാ'എന്നു തുടങ്ങുന്ന ഗാനമാണ് പ്രശസ്തമായ ഐഡിയ ജിംഗിളായി മാറിയത്. ഈ ചിത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്. മണിരത്നം സംവിധാനം ചെയ്ത ആദ്യ ചിത്രം, ഹിന്ദി നടന്‍ അനില്‍ കപൂറായിരുന്നു നായകന്‍! സംവിധാന രംഗത്തും പ്രശസ്തനായ ബാലു മഹേന്ദ്രയായിരുന്നു ക്യാമറ കൈകാര്യം ചെയ്തത്. ഈ ചിത്രം തമിഴിലേക്കും തെലുങ്കിലേക്കും മൊഴി മാറ്റം ചെയ്യപ്പെട്ടിട്ടുമുണ്ട്.ഐഡിയ ജിംഗിളിന്റെ യഥാര്‍ത്ഥ സംഗീതം ഇളയരാജയാണെന്ന് എത്ര പേര്‍ക്ക് അറിയാമെന്ന് സംശയമാണ്.

ഇനി മറ്റൊന്നു കൂടി. പരസ്യ രംഗത്ത് ഇളയരാജയുടെ ഈണങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഐഡിയ ജിംഗിളടക്കം ഈ "ലിഫ്റ്റിംഗ്സ് "പകര്‍പ്പവകാശം നേടിയിട്ടാണോ ചെയ്തിരിക്കുന്നതെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതില്‍ പ്രശസ്തമായ ചില പരസ്യങ്ങള്‍ ഇവയാണ്: ലിറില്‍ ഓറഞ്ച്, കിസ്സാന്‍ ജാം, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക്, എല്‍ജി പ്ലാസ്മ അങ്ങിനെ എത്രയൊ..ഇതുകൂടാതെ പ്രാദേശിക പരസ്യങ്ങള്‍ അനവധി. ഇതില്‍ ലിറില്‍ ഓറഞ്ചിന്റെ പരസ്യത്തില്‍ മണിരത്നം സംവിധാനം ചെയ്ത ഗീതാഞ്ജലിയെന്ന തെലുങ്ക് ചിത്രത്തിലെ 'ജല്ലന്ത'എന്ന ഗാനമായിരുന്നു കോപ്പി ചെയ്യപ്പെട്ടത്. കിസ്സാന്‍ ഫ്രൂട്ട് ജാം - ഇതു ഒരു പൊന്മാലൈ പൊഴുതു്, ചിത്രം നിഴല്‍കള്‍, കിസ്സാന്‍ ഫ്രൂട്ട് ഡ്രിങ്ക് - പുത്തന്‍ പുതു കാലൈ, ചിത്രം അലൈകള്‍ ഓയ് വതില്ലൈ, എല്‍ജി പ്ലാസ്മ - ഉറവെനും പുതിയ പാതൈ, ചിത്രം നെഞ്ചത്തെ കിള്ളാതൈ. ഇതില്‍ കിസ്സാന്റെയും ലിറിലിന്റെയും പരസ്യങ്ങള്‍ ചെയ്ത മി. ബാല്‍കി (സംവിധായകന്‍: ചീനി കം) ഇളയരാജയുടെ സംഗീതം പരസ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെപ്പറ്റി ഇവിടെ പറയുന്നു.
കൂടാതെ ഈയിടെയായി ധാരാളം ടിവി സീരിയലുകളില്‍, ഇളയരാജ മുന്‍പ് പല സിനിമകളിലും ചെയ്ത പശ്ചാത്തല സംഗീത ശകലങ്ങള്‍ വ്യാപകമായി പുന:സൃഷ്ടിക്കപ്പെടുന്നുണ്ട്. മലയാളത്തിലും തമിഴിലും ഇതു കൂടുതലായി കാണാം. ഇതൊന്നും പകര്‍പ്പവകാശം നേടിയവയല്ലെന്നാണറിയുന്നത്. എന്നാല്‍ മാസ്റ്റ്രോ ഇളയരാജ ഇതിനെക്കുറിച്ചൊന്നും പ്രതികരിക്കാറില്ല.
ഐഡിയ ജിംഗിളിന് ഉപയോഗിച്ചിരിക്കുന്ന ഇളയരാജയുടെ ഗാനം താഴെ കാണുക:
Thursday, April 17, 2008
ഇളയരാജയുടെ കമ്പോസിങ്ങ് രീതി

ചെന്നൈയിലെ ആദ്യകാല റെക്കോര്‍ഡിങ്ങ് സ്റ്റുഡിയോകളില്‍ പ്രശസ്തമാണ് പ്രസാദ് സ്റ്റുഡിയോ. ഒരു പക്ഷേ പലരും ഓര്‍ക്കുന്നുണ്ടായിരിക്കും, ഈ അടുത്ത കാലം വരെ സിനിമാ ടൈറ്റില്‍ കാര്‍ഡുകളില്‍ സ്ഥിരമായി കാണാറുണ്ടായിരുന്ന ഒന്നായിരുന്നു, പ്രസാദ് സ്റ്റുഡിയോ. ഇളയരാജയുടെ റെക്കോര്‍ഡിങ്ങ് ബഹുഭൂരിപക്ഷവും അവിടെയാണ് നടക്കാറ്. അവിടെ അദ്ദേഹത്തിന് പ്രത്യേകമായി ഒരു മുറിയുണ്ട്.ഈ മുറിക്കുമുണ്ട് പ്രത്യേകത, അവിടെ കാര്യമായി ഫര്‍ണീച്ചറുകള്‍ ഒന്നുമില്ല. ഇളയരാജയും അതിഥികളും നിലത്തു വിരിച്ചിരിക്കുന്ന പരവതാനിയിലും മറ്റുമായാണിരിക്കുക. രമണ മഹര്‍ഷിയുടെ ചിത്രങ്ങളും അവിടെ കാണാം. ഇളയരാജ സിനിമാ സം വിധായകരുമായി ചര്‍ച്ചകള്‍ നടത്തുന്നത് മിക്കവാറും ഇവിടെ വച്ചായിരിക്കും. എപ്പോഴും ഇങ്ങിനെയായിരിക്കണമെന്നില്ല, മനസ്സിനക്കരെ എന്ന തന്റെ ചിത്രത്തിന്റെ ഡിസ്കഷനായി ഇളയരാജ കേരളത്തില്‍ വന്നത് സത്യന്‍ അന്തിക്കാട് അനുസ്മരിച്ചതോര്‍ക്കുന്നു. ഇളയരാജയുടെ സന്തതസഹചാരിയായി ഒരു ഹാര്‍മ്മോണൊയം എപ്പോഴും കാണാം (ചിത്രം ശ്രദ്ധിക്കുക). ഈയിടെ ഷാര്‍ജയില്‍ സംഗീതപരിപാടിയുമായി വന്നപ്പോഴും ഈ ഹാര്‍മ്മോണിയം രാജ സ്റ്റേജില്‍ ഉപയോഗിച്ചിരുന്നു, ഹാര്‍മ്മോണിയവും താനും തമ്മില്ലുള്ള അഭേദ്യ ബന്ധം രാജ അന്നു സൂചിപ്പിക്കുകയും ചെയ്തിരുന്നു
ആദ്യമായി സിനിമാ സംവിധായകര്‍ ഇളയരാജക്ക് ചിത്രത്തിന്റെ കഥ മുഴുവനായി പറഞ്ഞു കേള്‍പ്പിക്കുന്നു. പിന്നീടവര്‍ ഈ കഥയില്‍ ഗാനങ്ങള്‍ ഉള്‍ക്കൊള്ളിക്കാന്‍ ഏറ്റവും അനുയോജ്യമായ സന്ദര്‍ഭങ്ങള്‍ വിശദീകരിക്കുകയായി. മിക്കപ്പോഴും അതൊരു കൂട്ടായ ചര്‍ച്ചയായി മാറും, പലപ്പോഴും ഇളയരാജ തന്നെ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ട്. സംഗീതരംഗത്ത് കാര്യമായ അനുഭവസമ്പത്ത് കൈമുതലായുള്ള രാജയുടെ നിര്‍ദ്ദേശങ്ങള്‍ സംവിധായകര്‍ അംഗീകരിക്കാറുമുണ്ട്. ചിലപ്പോഴൊക്കെ ചര്‍ച്ചകളും കമ്പോസിങ്ങും രണ്ട് ഭാഗങ്ങളായാണ് നടക്കാറ്. ആദ്യം കഥാ ചര്‍ച്ചയും പിന്നീട് സൗകര്യപ്രദമായൊരു ദിവസം ഗാനങ്ങളുടെ കമ്പോസിങ്ങും. ഇപ്പോള്‍ ഒരു ചിത്രത്തിനായി അഞ്ചു ഗാനങ്ങള്‍ വേണമെന്നും അതവിടെയൊക്കെ ഉപയോഗിക്കണമെന്നും തീരുമാനമായി എന്നിരിക്കട്ടെ. ഇനി ഓരോ ഗാനങ്ങളുടെയും ഈണം തെരഞ്ഞെടുക്കുകയായി.
ഓരോ സാഹചര്യത്തിനും അനുയോജ്യമായ ഈണം ഇളയരാജ ഹാര്‍മ്മോണിയത്തിന്റെ അകമ്പടിയോടെ പാടിക്കേള്‍പ്പിക്കും. ഒരു നല്ല ഗാനരചയിതാവ് കൂടിയായ രാജ പാടുന്ന വരികള്‍ തന്നെ പിന്നീട് ഗാന രചയിതാക്കള്‍ ഗാനത്തിനായി സ്വീകരിച്ചിട്ടുള്ള സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്, മലയാളത്തില്‍ പോലും ! ഈ പാടുന്നതെല്ലാം ഒരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരിക്കും.അതിങ്ങനെ തുടര്‍ന്നു കൊണ്ടിരിക്കും, സംവിധായകനോ നിര്‍മ്മാതാവോ ഗാനങ്ങള്‍ തെരഞ്ഞെടുക്കും വരെ. വളരെ ചുരുങ്ങിയ സമയംകൊണ്ടായിരിക്കും ഇതെല്ലാം പൂര്‍ത്തിയാവുക. ഒരു ഉദാഹരണത്തിനു്, ചിന്നത്തമ്പി എന്ന ചിത്രത്തിന്റെ കാര്യം തന്നെയെടുക്കാം. തമിഴ് നാട്ടില്‍ മാത്രമല്ല, കേരളത്തിലും സൂപ്പര്‍ ഹിറ്റായ ചിത്രമാണ് പ്രഭുവും ഖുശ് ബുവും പ്രധാന വേഷങ്ങളിലഭിനയിച്ച ചിന്നത്തമ്പി. ഇപ്പോഴും സൂപ്പര്‍ ഹിറ്റായ അതിലെ ഗാനങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പാട്ടുകള്‍ കേട്ടാണ് ജനങ്ങള്‍ തീയേറ്ററിലേക്ക് ഇരമ്പിയതും. ഈ ചിത്രത്തിലെ പാട്ടുകളുടെ കമ്പോസിങ്ങിന് നാല്പത്തഞ്ചു മിനിറ്റ് പോലും എടുത്തിരുന്നില്ലെന്ന് സം വിധായകനായിരുന്ന പി. വാസു ഓര്‍മ്മിക്കുന്നു. "ഞങ്ങള്‍ ഓരോ സീനുകള്‍ പറയുമ്പോഴും രാജ ഈണങ്ങളിങ്ങനെ പാടുകയും അപ്പോഴപ്പോള്‍ തന്നെ അതെല്ലാം തീരുമാനിക്കുകയുമായിരുന്നു. എല്ലാം മനോഹരങ്ങളായ ഈണങ്ങളും, പെട്ടെന്ന് തീര്‍ന്നു -കഥ പറച്ചിലും, പാട്ടുകള്‍ പിറക്കലും"
അങ്ങിനെ ഒരു ഈണം തെരഞ്ഞെടുക്കപ്പെട്ടാല്‍ അത് മറ്റൊരു ടേപ്പില്‍ റെക്കോര്‍ഡ് ചെയ്യും. അതിന്റെ ഒരു കോപ്പി പിന്നീട് ഗാനരചയിതാവിനു നല്‍ക്കുന്നതായിരിക്കും. ഈ ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ പാട്ടെഴുതുന്നയാളെ തീരുമാനിച്ചുകഴിഞ്ഞിരിക്കും. കമ്പോസിങ്ങ് വേളയില്‍ ഇളയരാജയോടൊപ്പം ഒരാള്‍ അസിസ്റ്റന്റായി ഉണ്ടായിരിക്കും, മി. സൗന്ദര്‍ രാജന്‍. ഇദ്ദേഹമാണ് ഇളയരാജയുടെ വോക്കല്‍ അസിസ്റ്റന്റ്. ട്യൂണ്‍ ടേപ്പ് ലൈബ്രറിയുടെ ഉത്തരവാദിത്വവും ഇദ്ദേഹത്തിനാണ്.
തെരഞ്ഞെടുക്കപ്പെട്ട ഓരോ ഈണങ്ങളുടെയും നൊട്ടേഷന്‍ എഴുതിയെടുക്കുന്നത് മി.സൗന്ദര്‍ രാജനാണ്. ഗായകരെ പാട്ടു പഠിപ്പിക്കാനും പിന്നീട് റെക്കോര്‍ഡിങ്ങ് സമയത്തും സൗന്ദര്‍ രാജന്‍ ഈ നോട്ടേഷന്‍സ് ഉപയോഗിക്കും. പലപ്പോഴും കമ്പോസിങ്ങ് ദിവസം തന്നെ റേക്കോര്‍ഡിങ്ങും പൂര്‍ത്തിയാവാറുണ്ട്, മറ്റുചിലപ്പോള്‍ ചില ദിവസങ്ങള്‍ക്കു ശേഷവും.
(അടിക്കുറിപ്പ്: ഒരു പ്രൊജക്റ്റ് ഏല്‍ക്കണമങ്കില്‍ ഇളയരാജക്ക് ചില നിര്‍ബ്ബന്ധങ്ങളൊക്കെയുണ്ട്. കഥ മുതല്‍ സിനിമയുടെ പേരു വരെ ഇതില്‍ പെടും. സിനിമക്ക് നിശ്ചയിച്ച പേരിലെ അഭിപ്രായ വ്യത്യാസം ഒന്നു കൊണ്ടു മാത്രം ഉടക്കിപ്പോയ പ്രോജക്ടുകളുണ്ട്. )
തുടരും..
അടുത്തത്: ഫുള്‍ സ്കോര്‍ കമ്പോസിങ്ങ്
(കടപ്പാട്: ശ്രീ കാര്‍ത്തികേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)
Monday, April 14, 2008
ഇളയരാജയുടെ സംഗീതം | ആരംഭിക്കുന്നു
ഇളയരാജ സിനിമകള്‍ക്കു വേണ്ടി ചെയ്യുന്ന സംഗീതത്തെ നമുക്കു "പ്രോഗ്രാം മ്യൂസിക്"എന്നു വിശേഷിപ്പിക്കാം. അതായത് ഒരു പ്രത്യേക രംഗത്തിനോ, അഭിനയ മുഹൂര്‍ത്തത്തിനോ അനുയോജ്യമായ സംഗീതമാണദ്ദേഹം രൂപപ്പെടുത്തുന്നത്. പാശ്ചാത്യ സംഗീത രംഗത്ത് "ആബ്സല്യൂട്ട് മ്യൂസിക്"എന്നൊരു വിഭാഗം കൂടിയുണ്ട്. മനസ്സില്‍ രൂപപ്പെടുന്ന സംഗീതം, അതേപടി പകര്‍ത്തുന്നരീതി. ഇതിന് ഒരു പ്രത്യേക ചട്ടക്കൂടോ, സാഹചര്യമോ ഉണ്ടായിരിക്കണമെന്നില്ല.
സിനിമാ സംഗീതത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഒരു കവി അല്ലെങ്കില്‍ ഗാനരചയിതാവെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി പാട്ടുകളുണ്ടാക്കുക, പൂര്‍ത്തിയായ ഒരു ചിത്രത്തിന് പാശ്ചാത്തല സംഗീതമൊരുക്കുക എന്നിങ്ങനെ. സിനിമാ ഭാഷയില്‍ ഇതിനെ റീ-റെക്കോര്‍ഡിങ്ങ് എന്നു പറയുന്നു. ഇളയരാജ പാട്ടൊരുക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയായിരിക്കും റീ-റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. ഗാനങ്ങള്‍ പോലെത്തന്നെ ശ്രദ്ധേയവും ഹൃദ്യവുമാണ് ഇളയരാജയുടെ പശ്ചാത്തല സംഗീതവും. സിന്ധുഭൈരവി, വര്‍ഷം പതിനാറ്, അഥര്‍വ്വം, മൂന്നാം പക്കം അങ്ങിനെയങ്ങിനെ എത്രയോ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഇന്നും നാമോര്‍ക്കുന്നു. സാമ്രാജ്യം (മമ്മൂട്ടി-ജോമോന്‍) അതിലെ റീ-റെക്കോര്‍ഡിങ്ങിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു രംഗത്ത് സം വിധായകന്‍ ഉദ്ദേശിക്കുന്ന മൂഡ് കൊണ്ടുവരുവാന്‍ സംഗീതം എത്രമാത്രം സഹായകമാവുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് ഇളയരാജയുടെ ഓരോ ചിത്രങ്ങളും. ഈയടുത്തകാലം വരെ ഇളയരാജയുടെ സിനിമകളിലെ പശ്ചാത്തല സംഗീതം വെബില്‍ ലഭ്യമായിരുന്നുവെങ്കിലും, മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന agimusic എന്നൊരു സ്ഥാപനം ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളുടെയെല്ലാം പകര്‍പ്പവകാശം നേടിയതിനെത്തുടര്‍ന്ന് അതെല്ലാം നീക്കം ചെയ്യപ്പെട്ടു.
അദ്ദേഹത്തിന്റെ സിനിമകളിലെ റീ-റെക്കോര്‍ഡിങ്ങിനെപ്പറ്റി എഴുതുകയാണെങ്കില്‍ ഓരോ സിനിമകളെക്കുറിച്ചും പേജുകള്‍ എഴുതേണ്ടിവരും. അതു പിന്നൊരിക്കലാവാം.. (തുടരും)
അടുത്തത്: ഇളയരാജയുടെ കമ്പോസിങ്ങ് രീതി

അടിക്കുറിപ്പ്:
സിനിമാ സംഗീതം,
റീ-റെക്കോര്‍ഡിങ്ങ്
Sunday, March 30, 2008
ഗുല്‍സാറും ഇളയരാജയും
"യേ സിന്തഗീ..ഗലേ ലഗാ ലേ.." ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗുല്‍സാറിന്റെ വരികള്‍ക്ക് ഇളയരാജ നല്‍കിയ ഈണം. "സുറുമൈ ആങ്കിയോം മെ..നന്ന മുന്ന എക് സപ്ന ദേ ജാരേ.." സാദ്മ യെന്ന ആ ചിത്രത്തിലെ മറ്റൊരു ഗാനം. കമലഹാസനും ശ്രീദേവിയും നായികാ നായകന്മാരായ അഭിനയിച്ച മൂന്നാം പിറയെന്ന തമിഴ് ചിത്രം ഹിന്ദിയിലാക്കിയപ്പോള്‍ ബാലു മഹേന്ദ്ര സംഗീത സം വിധാനം ഇളയരാജയെത്തന്നെ ഏല്പിച്ചു. വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളെത്രയോ തവണ ആ ഗാനങ്ങള്‍ കേട്ടുകഴിഞ്ഞു, ഇന്നും പുത്തനുണര്‍വോടെ ഈ ഗാനങ്ങള്‍ നാം ആസ്വദിക്കുന്നു.
പിന്നിട് നടി രേവതിയുടെ മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രത്തിലും ഇരുവരും ഒന്നിച്ചു. ഇപ്പോഴിതാ..അജോയ് വര്‍മ്മ സംവിധാനം നിര്‍വ്വഹിക്കുന്ന ഇനിയും പേരിടാത്ത ഒരു ചിത്രത്തിനു വേണ്ടി ഗുസാറും ഇളയരാജയും ഒരുമിക്കുകയാണ്. ചില ഗാനങ്ങളുടെ റെക്കോര്‍ഡിങ്ങ് തീര്‍ന്നു കഴിഞ്ഞിരിക്കുന്നു.
അമിതാബ് ബച്ചനും തബുവും മുഖ്യ വേഷത്തിലെത്തിയ 'ചീനി കം' ആയിരുന്നു ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ പുറത്തിറങ്ങിയ അവസാന ഹിന്ദി ചിത്രം.

Wednesday, March 19, 2008
സുജാതയും ഇളയരാജയും
തമിഴിലെ പേരുകേട്ട എഴുത്തുകാരന്‍ സുജാത രംഗരാജന്‍ ആഴ്ചകള്‍ക്കു മുമ്പാണ് നിര്യാതനായത്. (ശങ്കറിന്റെ ഹിറ്റ് ചിത്രങ്ങളായ മുതല്‍വന്‍, ഇന്ത്യന്‍, അണ്ണിയന്‍, ശിവാജി തുടങ്ങിയവയുടെയെല്ലാം സ്ക്രിപ്റ്റ് റൈറ്റര്‍ ഇദ്ദേഹമായിരുന്നു). ആദ്യകാലം മുതലേ ഇളയരാജ സംഗീതാസ്വാദകനായിരുന്നു സുജാത. അക്കാലത്ത് രാജപാര്‍വെയുടെയും, നിഴല്‍കളുടെയും സംഗീതത്തെപ്പറ്റി തമിഴ് പ്രസിദ്ധീകരണങ്ങളില്‍ സുജാത എഴുതിയിരുന്നു. രാജപാര്‍വെയുടെ ടെറ്റില്‍ കമ്പോസിങ്ങും അന്തിമഴൈ പൊഴികിറത് എന്ന ഗാനവും സുജാത ഏറെ പ്രകീര്‍ത്തിച്ചവയാണ്. മധ്യമാവതി രാഗവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ച് ഇളയാരാജ സൃഷ്ടിച്ച ആ സംഗീതാനുഭവം തന്നെ അതിശയിപ്പിച്ചതായി സുജാത രേഖപ്പെടുത്തിയിരുന്നു.
നിഴല്‍കള്‍ എന്ന ചിത്രത്തിലെ 'പൂങ്കതവേ..', 'പൊന്‍ മാലൈ പൊഴുതു്..','എന്നീ ഗാനങ്ങളെല്ലാം ഇന്നും നമ്മെ അതിശയിപ്പിച്ചു പോകുന്ന ഓര്‍ക്കസ്ട്രേഷന്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.
-രവി നടരാജന്‍
നിഴല്‍കള്‍ എന്ന ചിത്രത്തിലെ 'പൂങ്കതവേ..', 'പൊന്‍ മാലൈ പൊഴുതു്..','എന്നീ ഗാനങ്ങളെല്ലാം ഇന്നും നമ്മെ അതിശയിപ്പിച്ചു പോകുന്ന ഓര്‍ക്കസ്ട്രേഷന്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്.
-രവി നടരാജന്‍
Subscribe to:
Posts (Atom)