Friday, December 19, 2008
നന്ദലാല
തമിഴ് നാടിനൊപ്പം കേരളത്തിലും ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളായ ചിത്തിരം പേശുതടീ, അന്‍ജാതെ എന്നിവയുടെ സംവിധായകന്‍ മിസ്ക്കിന്റെ പുതിയ ചിത്രമായ നന്ദലാല റിലീസിനു മുന്‍പേ തന്നെ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നു. നന്ദലാലയുടെ ക്ലൈമാക്സിനെപ്പറ്റിയാണ് വാര്‍ത്തകള്‍ പ്രചരിച്ചത്. ഇപ്പോള്‍ സംവിധായകന്‍ തന്നെ കാര്യങ്ങള്‍ ഏറെക്കുറെ വിശദമാക്കുന്നു. രണ്ട് അനാഥരുടെ കഥയാണ് നന്ദലാല. ക്ലൈമാക്സിന് വളരേയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നു ചിത്രത്തില്‍. അമ്പത് മിനിറ്റ് നീണ്ടുനില്‍ക്കുന്ന ക്ലൈമാക്സിന്റെ പ്രത്യേകത, ഇത്രയും സമയം യാതൊരു സംഭാഷണവും ഇല്ല എന്നത് തന്നെയാണ്. സംഗീത സംവിധായകന്‍ ഇളയരാജയാണ് പശ്ചാത്തല സംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് ജീവന്‍ പകരുന്നത്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യമായാണ് ഇത്തരം ഒരു ക്ലൈമാക്സ്! പശ്ചാത്തലസംഗീതത്തിലൂടെ രംഗങ്ങള്‍ക്ക് പൂര്‍ണ്ണതവരുത്തുന്നതില്‍ പ്രഗല്‍ഭനായ ഇളയരാജയുടെ പിന്തുണയും ക്യാമറാമാന്‍ മഹേഷ് മുത്തുസ്വാമിയുടെ ദൃശ്യവല്‍ക്കരണരീതിയും വളരെ വിലമതിക്കുന്നു, മിസ്ക്കിന്‍. ഇളയരാജയുടെ സം ഗീത സംവിധാനത്തില്‍ ഒരു ഗാനം ഒരു ഉള്‍നാടന്‍ ഗ്രാമീണ വനിതയെക്കൊണ്ട് പാടിച്ചിരിക്കുന്നു, ചിത്രത്തില്‍. റീ റിക്കോര്‍ഡിങ്ങ് നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍.
അടിക്കുറിപ്പ്:
സിനിമാ സംഗീതം,
റീ-റെക്കോര്‍ഡിങ്ങ്
Subscribe to:
Posts (Atom)