ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന് പാടുന്നതിതാദ്യമായല്ല. എന്നാല്‍ മറ്റൊരു നടനുവേണ്ടി കമലഹാസന് പാടുന്നത് അപൂര്‍വ്വമാണ്. അതും ഹിന്ദി ചിത്രത്തില്‍. പങ്കജ് കപൂര്‍ നായകനാകുന്ന ഹാപ്പി എന്ന ഹിന്ദി ചിത്രത്തില്‍ ഇളയരാജയുടെ സംഗീത സംവിധാനത്തില്‍ കമലഹാസന് പാടിയ ഗാനം ഈയിടെ റെക്കോര്‍ഡ് ചെയ്യുകയുണ്ടായി. ചാര്‍ളി ചാപ്ലിനുമായി ഏറെ സാദൃശ്യപ്പെടുത്താവുന്ന ഒരു കഥാപാത്രമാണ് പങ്കജ് കപൂര്‍ ഈ ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നത്. മുംബൈ നഗരത്തിലെ സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാളുടെ കഥ.കമല്‍, ഒരു ചാര്‍ളി ചാപ്ലിന് ആരാധകനെന്നതിലുപരി, ചാപ്ലിന്വേഷങ്ങള് സിനിമയില്‍ പലതവണ അവതരിപ്പിച്ചിട്ടുള്ള വ്യക്തി കൂടിയാണ്. ഇതു മാത്രമല്ല, കമലിനേപ്പോലൊരു അതുല്ല്യ നടന് മറ്റൊരു നടനു നല്കുന്ന ആദരവു കൂടിയാണ് ഈ ഗാനാലാപനം - ചിത്രത്തിന്റെ സംവിധായക ഭാവന തല്‍വാര്‍ പറയുന്നു. ഇളയരാജയും കമലഹാസനും തമ്മിലുള്ള അടുപ്പവും ഈ അപൂര്‍വ്വ സംഗമത്തിനു് കാരണമായതായി അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.ഇളയരാജയെയും കമലഹാസനേയും പോലുള്ള പ്രതിഭകളുമായി ഈ ചിത്രത്തില്‍ സഹകരിക്കാന്‍ കഴിഞ്ഞതൊരു ഭാഗ്യമായി ഭാവന കാണുന്നു. സംഭാഷണങ്ങള്‍ ഏറെക്കുറവായ ഈ ചിത്രത്തില്‍ പശ്ചാത്തല സംഗീതമൊരുക്കിയത് ബുഡാപെസ്റ്റില്‍ വച്ചാണ്. ബുഡാപെസ്റ്റ് സിംഫണി ഓര്‍ക്കെസ്ട്രയാണ് ഇതില്‍ ഇളയരാജയോടൊപ്പം സഹകരിച്ചിരിക്കുന്നത്.
(അവലംബം)
(അവലംബം)
ഇളയരാജയും കമലഹാസനും (ഒരു പഴയ ചിത്രം)