Pages

Wednesday, March 19, 2008

സുജാതയും ഇളയരാജയും

തമിഴിലെ പേരുകേട്ട എഴുത്തുകാരന്‍ സുജാത രംഗരാജന്‍ ആഴ്ചകള്‍ക്കു മുമ്പാണ്‌ നിര്യാതനായത്. (ശങ്കറിന്റെ ഹിറ്റ് ചിത്രങ്ങളായ മുതല്‍വന്‍, ഇന്ത്യന്‍, അണ്ണിയന്‍, ശിവാജി തുടങ്ങിയവയുടെയെല്ലാം സ്ക്രിപ്റ്റ് റൈറ്റര്‍ ഇദ്ദേഹമായിരുന്നു). ആദ്യകാലം മുതലേ ഇളയരാജ സംഗീതാസ്വാദകനായിരുന്നു സുജാത. അക്കാലത്ത് രാജപാര്‍വെയുടെയും, നിഴല്‍‍കളുടെയും സംഗീതത്തെപ്പറ്റി തമിഴ് പ്രസിദ്ധീകരണങ്ങളില്‍ സുജാത എഴുതിയിരുന്നു. രാജപാര്‍വെയുടെ ടെറ്റില്‍ കമ്പോസിങ്ങും അന്തിമഴൈ പൊഴികിറത് എന്ന ഗാനവും സുജാത ഏറെ പ്രകീര്‍ത്തിച്ചവയാണ്‌. മധ്യമാവതി രാഗവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ച് ഇളയാരാജ സൃഷ്ടിച്ച ആ സംഗീതാനുഭവം തന്നെ അതിശയിപ്പിച്ചതായി സുജാത രേഖപ്പെടുത്തിയിരുന്നു.

നിഴല്‍കള്‍ എന്ന ചിത്രത്തിലെ 'പൂങ്കതവേ..', 'പൊന്‍ മാലൈ പൊഴുതു്‌..','എന്നീ ഗാനങ്ങളെല്ലാം ഇന്നും നമ്മെ അതിശയിപ്പിച്ചു പോകുന്ന ഓര്‍ക്കസ്ട്രേഷന്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്‌.

-രവി നടരാജന്‍

4 comments:

ഹരിയണ്ണന്‍@Hariyannan said...

നല്ല ഉദ്യമം.
ഇതുവിജയിക്കട്ടെ...

((((((ഠോ))))))

ബാജി ഓടംവേലി said...

സ്വാഗതം......

Unknown said...

നന്ദി, ഒരു നല്ല ബ്ലോഗ് തുടങ്ങിയതിനു.

ഒരു ചെറിയ തിരുത്ത്:
"രാജപാര്‍വെയുടെ ടെറ്റില്‍ കമ്പോസിങ്ങും അന്തിമഴൈ പൊഴികിറത് എന്ന ഗാനവും സുജാത ഏറെ പ്രകീര്‍ത്തിച്ചവയാണ്‌. മധ്യമാവതി രാഗവും പാശ്ചാത്യ സംഗീതവും സമന്വയിപ്പിച്ച് ഇളയാരാജ സൃഷ്ടിച്ച ആ സംഗീതാനുഭവം തന്നെ അതിശയിപ്പിച്ചതായി സുജാത രേഖപ്പെടുത്തിയിരുന്നു"

അന്തിമഴൈ പൊഴികിറത് എന്ന പാട്ട് മധ്യമാവതി അല്ലല്ലോ, ഹംസാനന്തി അല്ലെ?

(word veri?!!)

Nikhil Venugopal said...

അന്തിമഴൈ പൊഴികിറത് 'വസന്ത' രാഗമാണെന്നാണ്‌ കേട്ടിട്ടുള്ളത്. വസന്തയും ഹംസാനന്ദിയും ഒളിച്ചു കളിക്കുന്ന മറ്റൊരു ഗാനമാണ്‌ 'രാത്തിരിയില്‍ പൂത്തിരുക്കും ' (തങ്കമകന്‍ )