Pages

Monday, April 14, 2008

ഇളയരാജയുടെ സംഗീതം | ആരംഭിക്കുന്നു

ഇളയരാജ സിനിമകള്‍ക്കു വേണ്ടി ചെയ്യുന്ന സംഗീതത്തെ നമുക്കു "പ്രോഗ്രാം മ്യൂസിക്"എന്നു വിശേഷിപ്പിക്കാം. അതായത് ഒരു പ്രത്യേക രംഗത്തിനോ, അഭിനയ മുഹൂര്‍ത്തത്തിനോ അനുയോജ്യമായ സംഗീതമാണദ്ദേഹം രൂപപ്പെടുത്തുന്നത്. പാശ്ചാത്യ സംഗീത രംഗത്ത് "ആബ്സല്യൂട്ട് മ്യൂസിക്"എന്നൊരു വിഭാഗം കൂടിയുണ്ട്. മനസ്സില്‍ രൂപപ്പെടുന്ന സംഗീതം, അതേപടി പകര്‍‍ത്തുന്നരീതി. ഇതിന്‌ ഒരു പ്രത്യേക ചട്ടക്കൂടോ, സാഹചര്യമോ ഉണ്ടായിരിക്കണമെന്നില്ല.

സിനിമാ സംഗീതത്തില്‍ തന്നെ രണ്ട് വിഭാഗങ്ങളുണ്ട്. ഒരു കവി അല്ലെങ്കില്‍ ഗാനരചയിതാവെഴുതിയ വരികള്‍ക്ക് സംഗീതം നല്‍കി പാട്ടുകളുണ്ടാക്കുക, പൂര്‍ത്തിയായ ഒരു ചിത്രത്തിന്‌ പാശ്ചാത്തല സംഗീതമൊരുക്കുക എന്നിങ്ങനെ. സിനിമാ ഭാഷയില്‍ ഇതിനെ റീ-റെക്കോര്‍ഡിങ്ങ് എന്നു പറയുന്നു. ഇളയരാജ പാട്ടൊരുക്കുന്ന ചിത്രങ്ങള്‍ക്ക് അദ്ദേഹം തന്നെയായിരിക്കും റീ-റെക്കോര്‍ഡിങ്ങും ചെയ്യുന്നത്. ഗാനങ്ങള്‍‍ പോലെത്തന്നെ ശ്രദ്ധേയവും ഹൃദ്യവുമാണ്‌ ഇളയരാജയുടെ പശ്ചാത്തല സംഗീതവും. സിന്ധുഭൈരവി, വര്‍ഷം പതിനാറ്, അഥര്‍വ്വം, മൂന്നാം പക്കം അങ്ങിനെയങ്ങിനെ എത്രയോ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം ഇന്നും നാമോര്‍ക്കുന്നു. സാമ്രാജ്യം (മമ്മൂട്ടി-ജോമോന്‍) അതിലെ റീ-റെക്കോര്‍ഡിങ്ങിനാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. ഒരു രംഗത്ത് സം വിധായകന്‍ ഉദ്ദേശിക്കുന്ന മൂഡ് കൊണ്ടുവരുവാന്‍ സംഗീതം എത്രമാത്രം സഹായകമാവുന്നു എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്‌ ഇളയരാജയുടെ ഓരോ ചിത്രങ്ങളും. ഈയടുത്തകാലം വരെ ഇളയരാജയുടെ സിനിമകളിലെ പശ്ചാത്തല സംഗീതം വെബില്‍ ലഭ്യമായിരുന്നുവെങ്കിലും, മലേഷ്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന agimusic എന്നൊരു സ്ഥാപനം ഇളയരാജയുടെ പശ്ചാത്തലസംഗീതങ്ങളുടെയെല്ലാം പകര്‍പ്പവകാശം നേടിയതിനെത്തുടര്‍ന്ന് അതെല്ലാം നീക്കം ചെയ്യപ്പെട്ടു.

അദ്ദേഹത്തിന്റെ സിനിമകളിലെ റീ-റെക്കോര്‍ഡിങ്ങിനെപ്പറ്റി എഴുതുകയാണെങ്കില്‍ ഓരോ സിനിമകളെക്കുറിച്ചും പേജുകള്‍ എഴുതേണ്ടിവരും. അതു പിന്നൊരിക്കലാവാം.. (തുടരും)

അടുത്തത്: ഇളയരാജയുടെ കമ്പോസിങ്ങ് രീതി

(കടപ്പാട്: ശ്രീ കാര്‍ത്തി‍കേയന്‍ നാഗരാജനെഴുതിയ Making of Music, The Ilaiyaraaja Way എന്ന ലേഖനം, മലയാളം പകര്‍പ്പ് ലേഖകന്റെ അനുമതിയോടെ)

7 comments:

മൂര്‍ത്തി said...

തുടരുക ആശംസകള്‍..

കുറുമാന്‍ said...

കൊള്ളാം നല്ല സംരംഭം,

ആശംസകള്‍.
അടുത്തത് പോ‍രട്ടെ

അപ്പു ആദ്യാക്ഷരി said...

സുല്‍ത്താനേ, എഴുതുന്നതില്‍ ഇത്ര പിശുക്കുപാടില്ല! ഈ ആദ്യ അധ്യായം എന്തേ ഇത്ര വേഗം ചുരുക്കിക്കളഞ്ഞത്? വേഗം തുടരൂ.

ശ്രീ said...

തുടരൂ മാഷേ... ആശംസകള്‍
:)

എം.എസ്.പ്രകാശ് said...

പാട്ടറിയില്ലെങ്കിലും പാട്ടെഴുത്തുകള്‍ ഇഷ്ടമാണ്.തുടരുക...

മയൂര said...

നല്ല സംരംഭം, തുടരുക ആശംസകള്‍..

Nikhil Venugopal said...

ഇളയരാജയുടെ പശ്ചാത്തലസംഗീതത്തെക്കുറിച്ച് ഇവിടെ വായിക്കുക....

http://nikhilvenugopal.blogspot.com/2007/09/blog-post_11.html