ഇളയരാജ വളരെ അപൂര്‍വ്വമായേ മറ്റു സംഗീത സംവിധായകര്‍ക്കു വേണ്ടി പാടിയിട്ടുള്ളൂ. ഈയിടെയായി മക്കള്‍ യുവന് ശങ്കര്‍ രാജയുടെയും കാര്‍ത്തിക് രാജയുടെയും ചില ഗാനങ്ങള്‍ ഇളയരാജ പാടിയിരുന്നു. എന്നാല്‍ മലയാളത്തില്‍ അദ്ദേഹം ഈ പതിവു് തെറ്റിച്ചിട്ടുണ്ട്. ടോമില്‍ ജെ തച്ചങ്കരിയുടെ പ്രഥമ സംഗീത ആല്‍ബത്തില്‍ അവതരണ ഗാനം ഇളയരാജ പാടിയിട്ടുണ്ട്. പക്ഷേ..ഇപ്പോഴും ഇളയരാജയുടെ ആരാധകരെ അതിശയിപ്പിക്കുന്ന ഒരു വിഷയമുണ്ട്. "പാറ"എന്ന മലയാള ചിത്രത്തിനു വേണ്ടി കണ്ണൂര്‍ രാജന് സംഗീത സംവിധാനം നിര്‍വ്വഹിച്ച് ഇളയരാജ പാടിയിരിക്കുന്ന ഒരു ഗാനമുണ്ട്. "അരുവികള്‍ ഓളം തല്ലും താഴ്വരയില്..." എന്നു തുടങ്ങുന്ന ഗാനം ടൈറ്റില്‍ സോങ്ങായാണ് ചിത്രത്തില്‍ വരുന്നത്. ഏതു സാഹചര്യത്തിലാണ് ഇളയരാജ ഈ ഗാനം പാടിയത് എന്നാണ് കൗതുകകരമായ ആ അന്വേഷണം.
സംഗീത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പല വെബ് ഗ്രൂപ്പുകളിലും ഫോറങ്ങളിലും വിഷയം ചര്‍ച്ച ചെയ്തെങ്കിലും ഒരുത്തരം കിട്ടിയില്ല. കണ്ണൂര്‍ രാജനും ഇളയരാജയുമായുള്ള അടുപ്പത്തെപ്പറ്റിയും കൂടുതലായി അറിയാനായില്ല.
ഇനി ബൂലോകത്തില്‍ ആര്‍ക്കെങ്കിലും അറിയാമെങ്കിലോ.. !പറയൂ..
6 comments:
എന്തെങ്കിലും "ക്ലൂ" ഉണ്ടെങ്കില്‍ പങ്കുവെക്കുക..
ബൈജൂ, കുറെ നാളായി ഈ പോസ്റ്റുകള്‍ വായിച്ചിട്ട്. എല്ലാത്തിനും കൂടി ഒരു അഭിനന്ദനം !
സുൽത്താനെ വായിച്ചു...പക്ഷെ ചോദ്യത്തിനു ഉത്തരം ഇല്ല....
മാഷേ,
ഉത്തരം താങ്കള്‍ തന്നെ പറയണം
:)
ബിജുവിനു് അഭിനന്ദനം.
താഴത്തെ വീഡിയോ വര്‍ക്കു ചെയ്യുന്നില്ലാ എന്നു തോന്നുന്നു.
വീഡിയോ പ്രവര്‍ത്തിക്കുന്നുണ്ട്, വേണു.
Post a Comment